Banner Ads

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം; 19 ദിവസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചു

പാലക്കാട് : അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം. വെച്ചപ്പതി ഉന്നതിയിലെ ആദിവാസി ദമ്പതികളായ ജ്യോതിമണി – ബിജു ദമ്പതികളുടെ 19 ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു കുഞ്ഞിന്റെ മരണം.

ശ്വാസമെടുക്കാനും പാൽ കുടിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്നാണ് കുഞ്ഞിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. രക്തത്തിൽ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറഞ്ഞതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.