Banner Ads

കോഴിക്കോട് വീണ്ടും വൻ മയക്കുമരുന്ന് വേട്ട ; 300 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് വീണ്ടും എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ, 300 ഗ്രാം എംഡിഎംഎ ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തു. കോഴിക്കോട് പൊക്കുന്ന് സ്വദേശികളായ നവാസ്, ഇംതിയാസ് എന്നിവരാണ് പിടിയിലായത്. ഡാൻസാഫ് സംഘവും ഫറോക്ക് പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

വാഹന പരിശോധനയ്ക്കിടെ വെട്ടിച്ച് കടന്നു കളയാൻ ശ്രമിച്ച കാറിനെ സാഹസികമായി തടഞ്ഞുനിർത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവരും എത്തിയത് മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാറിലായിരുന്നു. വണ്ടി കൈകാണിച്ചിട്ടും നിർത്തിയില്ല. സാഹസികമായാണ് വാഹനം വളഞ്ഞിട്ട് പിടിച്ചത്. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് എം ഡി എം എ എത്തിക്കുന്നതിൽ പ്രധാനിയാണ് നവാസെന്ന് പൊലീസ് നൽകുന്ന മൊഴി.