Banner Ads

തലസ്ഥാനത്ത് വീണ്ടും പ്രണയപ്പക; പ്രണയാഭ്യർത്ഥന നിരസിച്ച 16 കാരിയെ കുത്തിക്കൊല്ലാൻ ശ്രമം

തിരുവനന്തപുരം : തലസ്ഥാനത്ത് വീണ്ടും പ്രണയപ്പക. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് 16കാരിയെ കുത്തിപ്പരിക്കേൽപ്പിച്ചു. കന്യാകുളങ്ങര സ്വദേശിനിയായ പെൺകുട്ടിക്ക് നേരെയാണ് അക്രമമുണ്ടായത്. പനവൂർ സ്വദേശിയായ ഫഹദാണ് പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.

കഴുത്തിന് പരിക്കേറ്റ പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി ഫഹദിനായി വട്ടപ്പാറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.