
കൊച്ചി : തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാരുടെ സ്ഥലംമാറ്റ ഉത്തരവിൽ ഭേദഗതി വരുത്തുമെന്ന് പ്രസിഡന്‍റ് കെ ജയകുമാർ അറിയിച്ചു. ഇന്ന് ചേർന്ന ബോർഡ് യോഗത്തിലാണ് തീരുമാനം. സ്ഥലംമാറ്റിയ 75 പേരിൽ 20 പേരുടെ കാര്യമാണ് പുനഃപരിശോധിക്കുന്നത്. ചില ക്ഷേത്രങ്ങളിലേക്ക് ആരും അപേക്ഷ നൽകിയില്ല എന്നതിന്‍റെ പേരിൽ അവിടെ നിയമനം നടത്താതിരിക്കാൻ കഴിയില്ലെന്ന് ജയകുമാർ വ്യക്തമാക്കി.
ഇക്കാര്യങ്ങളെല്ലാം വിശദമായി പരിശോധിക്കും. പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു എന്ന കാരണത്താൽ മാത്രം ഉദ്യോഗസ്ഥരെ മാറ്റിനിർത്താൻ കഴിയില്ലെന്നും വിജിലൻസ് ക്ലിയറൻസ് ഇല്ലാത്ത ആരെയും സ്ഥലംമാറ്റ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ജയകുമാർ കൂട്ടിച്ചേർത്തു.