
മുംബൈ : മഹാരാഷ്ട്രയിൽ പാൽ വില വർധിപ്പിക്കാൻ തീരുമാനം. ലിറ്ററിന് രണ്ട് രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്. പുതുക്കിയ നിരക്ക് ഓഗസ്റ്റ് 11 മുതൽ പ്രാബല്യത്തിൽ വരുമെന്ന് സംസ്ഥാനത്തെ പാൽ ഉൽപ്പാദകരുടെ സംഘടന വ്യക്തമാക്കി.
ഉൽപ്പാദനച്ചെലവും തീറ്റപ്പുല്ലിന്റെയും മരുന്നുകളുടെയും വിലയും കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് പാലിന് വില കൂട്ടാൻ നിർബന്ധിതരായതെന്ന് പാൽ ഉൽപ്പാദക അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
ക്ഷീരകർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് അമിതമായ സാമ്പത്തിക ഭാരം ഉണ്ടാക്കാത്ത രീതിയിലുള്ള വിലവർധനവാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ഈ തീരുമാനം സംസ്ഥാനത്തെ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ദൈനംദിന ബജറ്റിനെ നേരിട്ട് ബാധിക്കും.