Banner Ads

വെള്ളപ്പൊക്ക ദുരിതം തുടരുന്നു കരകയറാനാവാതെ ആന്ധ്ര -തെലങ്കാന സംസ്ഥാനങ്ങൾ

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കരകയറാനാവാതെ ആന്ധ്ര -തെലങ്കാന സംസ്ഥാനങ്ങളില്‍ വിവിധ ജില്ലകളില്‍ ഇന്നും റെഡ് അലേര്‍ട്ട് തുടരും.തെലങ്കാനയിലെ 11 ജില്ലകളിലും ആന്ധ്രയിലെ രണ്ട് ജില്ലകളിലും ശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത എന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.

തെലങ്കാനയില്‍ അദിലാബാദ്, കാമറെഡ്ഡി, ആസിഫാബാദ്, മേദക്, മേഡ്ചല്‍ – മല്‍കാജിഗിരി, നിസാമാബാദ്,, സംഗറെഡ്ഡി, സിദ്ദിപേട്ട് എന്നിവിടങ്ങളില്‍ വരും സമയങ്ങളിൽ കനത്ത മഴ തുടരും എന്നാണ് മുന്നറിയിപ്പ്. ആന്ധ്രയില്‍ കൃഷ്ണ, വിജയവാഡ എന്നിവിടങ്ങളില്‍ വരുമെന്ന ദിവസങ്ങളിലും റെഡ് അലേര്‍ട്ട് തുടരും

കനത്തമഴയെയും വെള്ളപ്പൊക്കത്തെയും തുടർന്ന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി പ്രഖ്യാപിചിരിക്കുകയാണ്. ഇരു സംസ്ഥാനങ്ങളിലുമായി വന്‍ കൃഷിനശവും സാമ്പത്തിക നഷ്ടവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫും സംസ്ഥാന ദുരന്തനിവാരണസേനയും സൈന്യവും ചേരുന്നു.

ഇതുവരെ 31 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 40,000 പേരോളം ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുകയാണ്. പ്രളയത്തില്‍ റെയില്‍ – റോഡ് ഗതാഗതം എന്നിവ പൂർണമായും തകർന്ന അവസ്ഥയാണ് പുനർക്രമീകരിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ദേശീയ ദുരന്തമായി ഈ പ്രളയത്തെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി

Leave a Reply

Your email address will not be published. Required fields are marked *