Banner Ads

പാൽ വിറ്റ് ഉപജീവനം നടത്തുന്ന വയോധികയ്ക്ക് നേരെ കവർച്ച; മാല പൊട്ടിച്ച എസ്ഡിപിഐ പ്രവർത്തകൻ കുടുങ്ങി.

പാലക്കാട്: പാൽ വിൽപനക്കാരിയായ വയോധികയുടെ സ്വർണമാല കവർന്ന കേസിൽ എസ്ഡിപിഐ പ്രവർത്തകൻ അറസ്റ്റിൽ. പാലക്കാട് തേങ്കുറിശിയിൽ നടന്ന മാലപൊട്ടിക്കൽ കേസിൽ കൊടുവായൂർ സ്വദേശിയായ ഷാജഹാൻ ആണ് പോലീസിന്റെ പിടിയിലായത്.

ഈ മാസം പത്തിനായിരുന്നു സംഭവം. പാൽ വിറ്റ് ഉപജീവനം നടത്തുന്ന വയോധികയുടെ ഒരു പവൻ മാലയാണ് ഇയാൾ കവർന്നത്. ബൈക്കിലെത്തിയ ഷാജഹാൻ പിന്നിലൂടെയെത്തി മാല പൊട്ടിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.

മാല നഷ്ടപ്പെട്ടതോടെ വയോധിക പോലീസിൽ പരാതി നൽകി. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.വർഷങ്ങളോളം കൊടുവായൂരിലെ എസ്ഡിപിഐ യൂണിറ്റ് പ്രസിഡൻ്റ് സ്ഥാനത്ത് പ്രവർത്തിച്ചയാളാണ് ഷാജഹാൻ. പോലീസ് ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.