Banner Ads

കൊല്ലത്ത് ഭാര്യാപിതാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം.

കൊല്ലം: ഭാര്യാപിതാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം.സജീറും ഭാര്യയും ഏറെക്കാലമായി അകന്നു കഴിയുകയാണ്. ഇതിനു കാരണം ഭാര്യാപിതാവായ അഷ്‌റഫ് ആണെന്നും ഈ വൈരാഗ്യത്തിലാണ് ആക്രമിച്ചതെന്നുമാണ് സജീര്‍ പൊലീസിനോട് പറഞ്ഞത്. സജീര്‍ മുമ്പും വധഭീഷണി മുഴക്കുകയും അഷ്‌റഫ് താമസിക്കുന്ന സ്ഥലത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതായും പൊലീസിന് പരാതി ലഭിച്ചിരുന്നു. കുളത്തൂപ്പുഴയില്‍ സാം നഗറില്‍ വാടകയ്ക്ക് താമസിക്കുന്ന അഷ്‌റഫിനാണ് പൊള്ളലേറ്റത്. മടത്തറ സ്വദേശി സജീര്‍ ആണ് ആക്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.ഓട്ടോ ഡ്രൈവറായ അഷ്‌റഫിനെ ഓട്ടോറിക്ഷയ്ക്കുള്ളില്‍ വെച്ച് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. അഷ്‌റഫിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി ചിതറ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് ചിതറ പൊലീസ് പ്രതിയെ കുളത്തൂപ്പുഴ പൊലീസിന് കൈമാറി

Leave a Reply

Your email address will not be published. Required fields are marked *