Banner Ads

താര സംഘടനയായ അമ്മയുടെ എല്ലാ ഭാരവാഹികളും രാജി വയ്ക്കണം ; ജഗദീഷിനെ പ്രസിഡന്റ് ആക്കണം

    വനിതയെ സംഘടനാ ജനറല്‍ സെക്രട്ടറിയാക്കണം. അമ്മയുടെ പ്രസിഡൻ്റ് സ്ഥാനം ഒഴിയുന്ന കാര്യത്തിൽ മോഹൻലാൽ ഉറച്ചുനിൽക്കുന്നു.

കൊച്ചി : ഡബ്ല്യുസിസിയെ പിന്തുണയ്ക്കുന്ന കൂട്ടായ്മ, താര സംഘടനയായ അമ്മയുടെ എല്ലാ ഭാരവാഹികളും രാജി വയ്ക്കണമെന്ന ആവശ്യം ചര്‍ച്ചയാക്കാന്‍ ശ്രമിക്കുകയാണ്. അമ്മ സംഘടനയ്ക്ക് പരാതികള്‍ പരിഹരിക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട് എന്ന് പൃഥ്വിരാജ് പറഞ്ഞതിനെ മുന്‍നിര്‍ത്തിയാണ് ഈ നീക്കം. മോഹന്‍ലാലിനും വലിയ പിഴവുകളാണ് ഹേമാ കമ്മറ്റിയുടെ പ്രതികരണത്തില്‍ വന്നത്. ലൈംഗികാരോപണമുള്ള ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദിഖന്റെ വാര്‍ത്താസമ്മേളനത്തിലും വീഴ്ചകൾ സംഭവിച്ചിരുന്നു. കൂടാതെ ജോയിന്റ് സെക്രട്ടറിയായ ബാബുരാജും ആരോപണ വിധേയനാണ്. മോഹന്‍ലാല്‍ രാജിവച്ച്‌ ജഗദീഷിനെ പ്രസിഡന്റാക്കാനാണ് ഇവരുടെ നിലപാട്.

വനിതയെ വേണം സംഘടനാ ജനറല്‍ സെക്രട്ടറിയാക്കണമെന്ന ആവശ്യവുമുണ്ട്. നിലവിലുള്ള ബൈലോ അനുസരിച്ച് എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ ഒരാളെ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലുള്ളവര്‍ക്ക് ജനറല്‍ സെക്രട്ടറിയാക്കാം.  എന്നാൽ വൈസ് പ്രസിഡന്റ് ജഗദീഷിന് അതിന് സാധിക്കുകയുമില്ല.  അതിനാൽ തന്നെ സുതാര്യമായ അമ്മയുടെ പ്രവര്‍ത്തനത്തിന് എല്ലാവരുടേയും രാജി അനിവാര്യമാണ്.  ജനറല്‍ ബോഡി യോഗം നടത്തി തുടര്‍ന്നുള്ള കാര്യത്തിൽ തീരുമാനം വേണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.  പീഡന പരാതികള്‍ കൈകാര്യം ചെയ്യുന്നതില്‍ വലിയ വീഴ്ചയും ഉണ്ടായിട്ടുണ്ട്.  മുന്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരായും ആരോപണം ഉള്ളതിനാൽ ഇതും ഗൗരവത്തോടൊണ് അമ്മയിലെ എതിര്‍ ചേരി കാണുന്നത്.

ജഗദീഷിനെ ജനറൽ സെക്രട്ടറിയാക്കാനും അതുവഴി സംഘടനയുടെ നിയന്ത്രണം നേടാനുമാണ് എതിർ ചേരി ഘടകത്തിലെ പ്രതിനിധികൾ ശ്രമിച്ചത്. എന്നിരുന്നാലും, ഈ നീക്കം സംഘടനയുടെ ബൈലോകൾക്ക് വിരുദ്ധമാണെന്ന് മനസിലാവുകയും. അതിന് മറുപടിയായി ചില അംഗങ്ങൾ രാജി ഭീഷണി മുഴക്കുകയും ഇത് ഒരു പുതിയ നേതൃത്വ ഘടനയ്ക്ക് വഴിയൊരുക്കുകയും ചെയ്തു. അമ്മയുടെ പ്രസിഡൻ്റ് സ്ഥാനം ഒഴിയുന്ന കാര്യത്തിൽ മോഹൻലാൽ ഉറച്ചുനിൽക്കുന്നു. ഇതെല്ലാം ജഗദീഷിനെ അധ്യക്ഷനാക്കി അമ്മയെ പുതിയൊരു വഴിയിലേക്ക് കൊണ്ട് വരാൻ ആഗ്രഹിക്കുന്നവര്‍ക്ക് കരുത്ത് പകരുന്നതാണ്. വനിത ജനറല്‍ സെക്രട്ടറിയായും  വരണം എന്നാണവരുടെ ആഗ്രഹം. കൂടാതെ, വിയോജിപ്പുള്ള വിഭാഗത്തെ നയിക്കാൻ പൃഥ്വി രാജ് ഉയർന്നുവന്നേക്കുമെന്ന അഭ്യൂഹവുമുണ്ട്.

അമ്മ സംഘടനയ്ക്ക് പരാതികള്‍ പരിഹരിക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട്. അതിനാൽ തന്നെ തിരുത്തൽ നടപടികൾ ആവശ്യമാണെന്നും എങ്ങനെ ബാധിക്കണമോ അങ്ങനെ തന്നെ ബാധിക്കണമെന്നും ആരോപണങ്ങൾ ഉണ്ടെങ്കിൽ പഴുത്തടച്ചുള്ള അന്വേഷണങ്ങൾ ഉണ്ടാവണം. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കുറ്റാരോപിതരായിട്ടുള്ള എല്ലാവർക്കുമെതിരേ അന്വേഷണം നടത്തണമെന്നും കുറ്റക്കാരാണെന്ന് വ്യക്തമായാൽ മാതൃകാപരമായ ശിക്ഷാനടപടി ഉണ്ടാകണമെന്നും മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പൃഥ്വി രാജ്.

അന്വേഷണത്തിനോടുവിൽ കുറ്റ കൃത്യങ്ങൾ തെളിയിക്കപ്പെട്ടാൽ മാതൃകപരമായ ശിക്ഷാ നടപടികൾ ഉണ്ടാകണം. അങ്ങനെ തന്നെ ഇതിനൊരു അവസാനം ഉണ്ടാക്കാൻ സാധിക്കുകയുള്ളു. അനേഷണത്തിനോടുവിൽ ആരോപണങ്ങൾ കള്ളമായിരുന്നു എന്ന് തെളിയിക്കപെട്ടാൽ മറിച്ചും മാതൃകാപരമായ ശിക്ഷാ നടപടികൾ ഉണ്ടാകണം. സംരക്ഷിക്കപ്പെടേണ്ടത് ഇരകളുടെ പേരുകളാണ്. പവർ ഗ്രൂപ്പില്ലെന്ന് അവകാശപ്പെടാൻ തനിക്ക് കഴിയില്ല.  എന്നാൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് അനുഭവപെട്ടിട്ടുമില്ല. പവർ ഗ്രൂപ്പ് ഉണ്ടെങ്കിൽ അത് ഇല്ലാതാകണമെന്നും പൃഥ്വിരാജ് മാധ്യമങ്ങളോട് പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *