Banner Ads

രാജ്യ തലസ്ഥാനത്തെ വായുനിലവാരം ഗുരുതരാവസ്ഥയിലേക്ക്; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ന്യൂഡല്‍ഹി: കനത്ത പുകമഞ്ഞ് മൂടിയതിനാൽ രാജ്യ തലസ്ഥാനത്തെ വായുനിലവാരം ഗുരുതരാവസ്ഥയിലേയ്ക്ക് പോകുന്നു.ഡല്‍ഹിയിലും ഗുരുഗ്രാം,നോയിഡ, ഗാസിയാബാദ്, ഫരീദാബാദ് എന്നിവയുടെ പരിസര പ്രദേശങ്ങളിലുമാണ് കനത്ത പുകമഞ്ഞ് രൂപപ്പെട്ടിരിക്കുന്നത് ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ് എന്നിവ ഏറ്റവും ‘മോശം’ വിഭാഗത്തിലാണ്.

എന്നാല്‍ ഫരീദാബാദിലെ സൂചികമാത്രമാണ് ആശ്വാസം. മിതമായ നിലവാരമാണ് ഇവിടെ രേഖപ്പെടുത്തിയത്.ഇതോടെ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. രാവിലെ ഏഴ് മുതല്‍ ആറ് വിമാനങ്ങള്‍ ജയ്പൂരിലേക്കും ഒന്ന് ലഖ്‌നൗവിലേക്കും ഉള്‍പ്പെടെ 10 വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ തല്‍സമയ ഡാറ്റ പ്രകാരം രാവിലെ ഒമ്ബത് മണിക്കുള്ള വായു ഗുണനിലവാര സൂചിക (എക്യുഐ) 366 ആയിരുന്നു. ഇത് 400 കൂടുതൽ ആയതിനാൽ ചില റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ അഞ്ചാം ക്ലാസ് വരെയുള്ള എല്ലാ സ്കൂളുകളും അടച്ചുപൂട്ടാൻ ഡല്‍ഹി സർക്കാർ ഉത്തരവിടണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. നഗരം ഗ്യാസ് ചേമ്ബറായി മാറിയെന്നും ബിജെപി ആരോപിച്ചു.പഞ്ചാബിലും പരിസരത്തും വൈക്കോല്‍ കത്തിക്കലുണ്ടാക്കുന്ന വായു മലിനീകരണത്തിനു പുറമേ, ദീപാവലി സമയത്തെ പടക്കംപൊട്ടിക്കലും ചേര്‍ന്നതോടെയാണ് ഡല്‍ഹി വീര്‍പ്പുമുട്ടുന്നത്

Leave a Reply

Your email address will not be published. Required fields are marked *