കണ്ണൂർ: പി പി ദിവ്യക്കും കുടുംബാംഗങ്ങൾക്കെതിരെ സാമൂഹ്യ മാധ്യമങ്ങൾ വഴിയും മറ്റും വ്യക്തിഹത്യയും കൊലവിളിയും നടത്തിയ സംഭവത്തിൽ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. ചൊവ്വാഴ്ചയാണ് പി പി ദിവ്യ കമ്മീഷണർ അജിത്ത് കുമാറിന് പരാതി നൽകിയത്. പി പി ദിവ്യക്കെതിരെ വ്യക്തിഹത്യ നടത്തിയതായി പറയുന്ന യൂട്യൂബർ ബിനോയ് കുഞ്ഞുമോനെതിരെയും മകളെ കൊല്ലുമെന്ന് പറഞ്ഞ് ഇൻസ്റ്റാഗ്രാം പേജിൽ കമന്റിൽ ഭീഷണി മുഴക്കിയ തൃശൂർ സ്വദേശി വിമൽ എന്ന പ്രൊഫൈൽ ഉടമക്കെതിരെയും ന്യൂസ് കഫേ ലൈവ് യൂട്യൂബ് ചാനലിനെതിരെയുമാണ് പി പി ദിവ്യ പരാതി നൽകിയത്.
പോലീസിലും ദിവ്യ സമാനമായ മറ്റ് രണ്ടു കേസുകളിൽ പരാതി നൽകിയാതായിരുന്നു. ഇതിന്റെ അന്വേഷണം നടന്നു വരികയാണ്.