ന്യൂഡല്‍ഹി:കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് വിമാന സർവീസുകളെയാണ് ബോംബ് ഭീഷണി ബാധിച്ചത്. ദുബായിലേക്ക് പോവുന്ന ജയ്‌പൂർ വിമാനത്തിനെയും ബോംബ് ഭീഷണി ബാധിച്ചിട്ടുണ്ട്.ഇന്ന് രാവിലെ ദുബായ്-ജയ്‌പൂർ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ബോംബ് ഭീഷണി ഉണ്ടായതിനെ തുടർന്ന് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടാൻ വൈകുക യായിരുന്നു. രാവിലെ 6.10നാണ് ടേക്ക് ഓഫ് നിശ്ചയിച്ചിരുന്നതെങ്കിലും 7.45ന് മാത്രമാണ് വിമാനം ദുബായിലേക്ക് പുറപ്പെട്ടത്.
ആഭ്യന്തര, അന്താരാഷ്ട്ര വ്യത്യാസമില്ലാതെ വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി വന്നതോടെ ആശങ്കയിലാണ് യാത്രക്കാരും അധികൃതരും.ഇതുവരെയുള്ള സംഭവങ്ങളില്‍ ഏറിയ പങ്കും കൗമാരക്കാർ ഉള്‍പ്പെടെ യാതൊരു കാരണവുമല്ലാതെ ചെയ്‌തത് ആണെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ ദിവസം മുംബൈയില്‍ സംഭവുമായി ബന്ധപ്പെട്ട ഒരു പതിനേഴ് വയസുകാരനെ കസ്‌റ്റഡിയില്‍ എടുത്തിരുന്നു.
അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഉള്‍പ്പെടെ ബോംബ് ഭീഷണി ഉയർത്തിയ വ്യക്തിയെയാണ് പിടികൂടിയത്.ഇന്നലെ വൈകീട്ട് ബെംഗളുരുവില്‍ നിന്ന് മുംബൈയിലേക്കുള്ള ആകാശ എയർ വിമാനത്തിനെയാണ് ടേക്ക് ഓഫിന് തൊട്ട് മുൻപ് ഭീഷണി ബാധിച്ചത്. ഇതോടെ വിമാന സർവീസിനെ സാരമായി ബാധിക്കുകയായിരുന്നു. തുടർന്ന് വിദഗ്‌ധ പരിശോധന നടത്തുകയും ചെയ്‌തു.ബോംബ് ഭീഷണിയെ തുടർന്ന് നടത്തിയ പരിശോധനകള്‍ക്ക് ശേഷമാണ് വിമാനം പറന്നുയർന്നത്. ഇത് സ്ഥിരം സംഭവമായ തീരുകയാണ്. ഈ ആഴ്‌ച്ച മാത്രം പതിനഞ്ചില്‍ അധികം സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഇതോടെയാണ് ആശങ്ക വർധിച്ചത്