Banner Ads

വിവാദങ്ങൾക്കൊടുവിൽ വാജിവാഹനം തിരികെ; തന്ത്രിയുടെ കൈവശമുള്ള വാഹനം ദേവസ്വം ബോർഡ് ഏറ്റെടുക്കും

തിരുവനന്തപുരം : ശബരിമലയിലെ പഴയ കൊടിമരത്തിൽ ഉപയോഗിച്ചിരുന്ന വാജിവാഹനം തന്ത്രി കണ്ഠരര് രാജീവരരിൽ നിന്ന് തിരികെ വാങ്ങാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇന്ന് ചേർന്ന ബോർഡ് യോഗമാണ് വാജിവാഹനം തിരിച്ചെടുക്കുന്നതിനുള്ള ചുമതല തിരുവാഭരണം കമ്മീഷണർക്ക് നൽകിയത്.

2017-ൽ പഴയ കോൺക്രീറ്റ് കൊടിമരം മാറ്റി പുതിയത് സ്ഥാപിച്ചപ്പോഴാണ് ആചാരപ്രകാരം വെള്ളിയിൽ തീർത്ത വാജിവാഹനം തന്ത്രിക്ക് കൈമാറിയത്. പിന്നീട് വിവാദമായതിനെ തുടർന്ന് വാജിവാഹനം തിരികെ വാങ്ങണമെന്ന് ആവശ്യപ്പെട്ട് തന്ത്രി കണ്ഠരര് രാജീവരര് ശബരിമല എക്സിക്യൂട്ടീവ് ഓഫീസർക്ക് കത്ത് നൽകിയിരുന്നു.

വാജിവാഹനം തിരികെയെടുത്ത ശേഷം വിദഗ്ദ്ധ പരിശോധനകൾക്ക് വിധേയമാക്കും. ശബരിമലയിൽ പ്രതിദിനം 90,000 തീർത്ഥാടകർക്ക് ദർശനം അനുവദിക്കാൻ തീരുമാനമായി. 70,000 പേർക്ക് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യാം. 20,000 പേർക്ക് സ്പോട്ട് ബുക്കിംഗ് വഴിയും അവസരം ലഭിക്കും. നവംബർ 1 മുതൽ ബുക്കിംഗ് ആരംഭിക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.