Banner Ads

സാഹസിക രക്ഷാപ്രവർത്തനം; കിണറ്റിൽ വീണ പുള്ളിമാനെ രക്ഷപ്പെടുത്തി

പാലക്കാട്: ആൾമറയില്ലാത്ത കിണറ്റിൽ വീണ പുള്ളിമാനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. പാലക്കാട് അത്തിപ്പൊറ്റ ചിറക്കോട് ഉമ്മറിന്റെ വീടിനു സമീപമുള്ള 15 അടിയോളം താഴ്ചയുള്ള കിണറ്റി ലാണു വീണത്. 10 അടിയോളം വെള്ളമുണ്ടായിരുന്നു.

വനം വകുപ്പ് ഉദ്യോഗസ്‌ഥർ സ്ഥ‌ല ത്തെത്തി അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. കോണിയും വലയുമുപയോഗിച്ച് ഒരു മണിക്കൂർ നേരത്തെ ശ്രമം കൊണ്ടാണ് മാനിനെ പുറത്തെടു ത്ത് വനംവകുപ്പിനു കൈമാറിയത്. മാനിനെ പിന്നീട് വനത്തിൽ തുറന്നുവിട്ടു.