
തിരുവനന്തപുരത്ത് അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച വളർത്തച്ഛൻ പിടിയിൽ ശിശുക്ഷേമ സമിതിയിൽ നിന്നും ദത്തെടുത്ത കുഞ്ഞാണ് പീഡനത്തിനിരയായത്. കുട്ടിയുടെ അമ്മയും അച്ഛനും തമ്മിൽ ഏറെ നാളുകളായി പിണക്കത്തിലാണ് . തനിക്ക് അച്ഛനിൽ നിന്നും മോശം അനുഭവമുണ്ടായതായി കുട്ടി ആദ്യം അമ്മയോടാണ് പറഞ്ഞത്.
തുടർന്ന് അമ്മ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതോടെ അഞ്ച് വയസ്സുകാരി പീഡനത്തിനിരയായി എന്ന വിവരം പൊലീസ് സ്ഥിരീകരിച്ചു. തുടർന്ന് കൂട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് 52കാരനായ വളർത്തച്ഛനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 2020ലാണ് കുട്ടിയെ ശിശുക്ഷേമസമിതിയിൽ നിന്നും ദത്തെടുത്തത്