Banner Ads

നടി നമിതയോട് ജാതി സര്‍ട്ടിഫിക്കറ്റ് ചോദിച്ച സംഭവത്തില്‍ പ്രതികരണം രേഖപ്പെടുത്തി ദേവസ്വം മന്ത്രി പി കെ ശേഖര്‍ബാബു

ചെന്നൈ : മധുര മീനാക്ഷി അമ്മന്‍ ക്ഷേത്രത്തിലെത്തിയ നടി നമിതയോട് ജാതി സര്‍ട്ടിഫിക്കറ്റ് ചോദിച്ച സംഭവത്തില്‍ പ്രതികരണം രേഖപ്പെടുത്തി ദേവസ്വം മന്ത്രി പി കെ ശേഖര്‍ബാബു. ദേവസ്വം വകുപ്പ് സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുമെന്നും ഈ വിഷയത്തിൽ അന്വേഷണം നടത്താന്‍ ദേവസ്വം കമ്മിഷണര്‍ ഉത്തരവിട്ടതായും നിയമലംഘനം ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തിങ്കളാഴ്ച മധുരയിലെ ക്ഷേത്ര ദര്‍ശനത്തിനെത്തിയ നടിയോടും ഭർത്താവിനോടുമാണ് അപമര്യാദയായി പെരുമാറിയത്. ഹിന്ദു ആണെന്ന് തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്‌തു. ഇതേത്തുടർന്ന് ക്ഷേത്രത്തില്‍ തനിക്കുണ്ടായ ദുരനുഭവം നമിത പങ്കുവെച്ചിരുന്നു. ‘ഞാന്‍ ഹിന്ദുവാണെന്ന് തെളിയിക്കാനായി അവര്‍ എന്റെ ജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു.  എന്റെ ജീവിതത്തിൽ ഇതുവരെ രാജ്യത്തുടനീളമുള്ള ഒരു ക്ഷേത്രത്തിലും എനിക്ക് ഇത്തരമൊരു പെരുമാറ്റം നേരിടേണ്ടി വന്നിട്ടില്ല,’ എന്നായിരുന്നു നടി ഉന്നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *