Banner Ads

ആഢംബര വാഹനം വിട്ടുകിട്ടാൻ നടൻ്റെ ശ്രമം പാളി; ഹൈക്കോടതിയിൽ നിന്നും പ്രതികൂല വിധി

കൊച്ചി:കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ സമർപ്പിച്ച ഹർജിയിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ നിലവിൽ കേസിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.കസ്റ്റംസിന്റെ വാദങ്ങൾ പിടിച്ചെടുത്ത വാഹനം വിദേശത്ത് നിന്ന് കടത്തിയതാണ്.അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്.

ഇതിനുപുറമെ ദുൽഖറിൽ നിന്ന് മറ്റ് രണ്ട് വാഹനങ്ങൾ കൂടി പിടിച്ചെടുത്തിട്ടുണ്ട്. ഈ നടപടി ദുൽഖർ ചോദ്യം ചെയ്തിട്ടില്ല.ഹർജി നിലനിൽക്കില്ലെന്നും കസ്റ്റംസ് കോടതിയിൽ വാദിച്ചു.വർഷങ്ങളായി ഒരാളുടെ കൈവശമുള്ള വാഹനമാണ് പിടിച്ചെടുത്തത്.പല കൈകളിലൂടെ കൈമാറി ഒടുവിൽ എത്തിയ ഉടമയാണ് ദുൽഖർ സൽമാൻ. ആരാണ് ഇതിൽ യഥാർത്ഥ ഉത്തരവാദിയെന്നും കോടതി ചോദിച്ചു.ഇപ്പോഴാണോ തട്ടിപ്പ് കണ്ടെത്തിയത് എന്നും കോടതി കസ്റ്റംസിനോട് ആരാഞ്ഞു.

ഓരോ വാഹനത്തിൻ്റെയും വിവരങ്ങൾ പ്രത്യേകം പറയണമെന്നും വിവരങ്ങൾ കൂട്ടിക്കുഴക്കരുതെന്നും കോടതി കസ്റ്റംസ് അഭിഭാഷകന് നിർദേശം നൽകി.ഓപ്പറേഷൻ നുംഖോർ, അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് ഓപ്പറേഷൻ നുംഖോറിൻ്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത 33 വാഹനങ്ങൾ നിലവിൽ ഉടമകളുടെ സേഫ് കസ്റ്റഡിയിലേക്ക് മാറ്റിയിട്ടുണ്ട്.

എന്നാൽ, ദുൽഖറിൻ്റെ വാഹനം ഉൾപ്പെടെ ആറ് ആഢംബര വാഹനങ്ങൾ ഇപ്പോഴും കസ്റ്റംസ് കസ്റ്റഡിയിൽ തുടരുകയാണ്.റെയ്ഡ് തുടങ്ങി രണ്ടാഴ്ച പിന്നിട്ടിട്ടും 39 വാഹനങ്ങൾ മാത്രമാണ് പിടികൂടാൻ കസ്റ്റംസിന് കഴിഞ്ഞത്. വിദേശത്ത് നിന്നെത്തിച്ച വാഹനങ്ങൾ പരിശോധന തുടങ്ങിയപ്പോൾ തന്നെ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റി എന്ന നിഗമനത്തിലാണ് കസ്റ്റംസ്. അതിനാൽ ഓപ്പറേഷൻ നുംഖോറിൻ്റെ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിക്കുകയാണ്.