ചെന്നൈ: നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു ഗുരുതരമായി പരുക്കേറ്റ ഷൈനിൻ്റെ പിതാവ് മരിച്ചു. പുലർച്ചെ ആറുമണിയോടെ സേലത്തിനടുത്ത് വച്ചാണ് അപകടമുണ്ടായത്.തമിഴ്‌നാട്ടിലെ ധർമപുരി ജില്ലയിലെ ഹൊഗനയ്ക്കൽ വെച്ചാണ് അപകടമുണ്ടായത്.
ഷൈനിനെ ധർമപുരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷൈനും പിതാവും മാതാവും ഒരുസഹായിയുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഷൈനിന്റെ അമ്മയ്ക്കും പരിക്കുണ്ട്.ഷൈനിൻ്റെ വലതുകൈക്കാണ് പരിക്ക് . അമ്മയ്ക്കും സഹോദരനും വാഹനമോടിച്ചിരുന്ന അസിസ്‌റ്റൻ്റിനും നേരിയ പരിക്കുകൽ പറ്റിയിട്ടുണ്ട്.
ഷൈനിന്റെ കൈക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് പ്രാഥമിക വിവരം.മുൻ സീറ്റിൽ ഡ്രൈവർക്കൊപ്പം ഷൈനിൻ്റെ സഹോദരനും മധ്യത്തിലെ സീറ്റിലെ അച്‌ഛനും അമ്മയും പിൻസീറ്റിൽ ഷൈനുമാണ് ഉണ്ടായിരുന്നത്. ഷൈൻ ഉറങ്ങുകയായിരുന്നു. ട്രാക്കുമാറിയെത്തിയ ലോറി ഷൈനും കുടുംബവും സഞ്ചരിച്ച കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഷൈനിൻ്റെ ചികിൽസാർഥമാണ് സേലത്തേക്ക് പോയത്.