Banner Ads

മഞ്ചേരിയിൽ അപകടം; സൈക്കിൾ യാത്രികനായ 5 വയസ്സുകാരന് ദാരുണാന്ത്യം.

മലപ്പുറം : മഞ്ചേരി നറുകരയിൽ ബൈക്കിടിച്ച് അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം. ബൈക്ക് സൈക്കിളിൽ ഇടിച്ച് 5 വയസുകാരനായ ഇസിയാൻ ആണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം. ബൈക്ക് സൈക്കിളിൽ ഇടിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇസിയാന്റെ മൃതദേഹം നിലവിൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.