
എറണാകുളം: ലോറിയിടിച്ച് സൈക്കിൾ യാത്രികനായ വയോധികൻ മരിച്ചു. കളമശ്ശേരി പള്ളിലാങ്കര എസ്.എൻ.ഡി.പിക്ക് സമീപം എഴുപ്പുറത്ത് വീട്ടിൽ രാഘവൻ (70) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ എച്ച്.എം.ടി. മെഡിക്കൽ കോളേജ് റോഡിൽ സെന്റ് പോൾസ് കോളേജിന് സമീപത്താണ് അപകടം നടന്നത്.
തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറി രാഘവൻ സഞ്ചരിച്ച സൈക്കിളിനെ ഇടിക്കുകയായിരുന്നു. ഇരുവാഹനങ്ങളും എച്ച്.എം.ടി. ജങ്ഷൻ ഭാഗത്തേക്ക് പോവുകയായിരുന്നു. തോഷിബ കമ്പനിയിലെ മുൻ ജീവനക്കാരനായ രാഘവന്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.