Banner Ads

ടണൽ നിർമ്മാണത്തിനിടെ അപകടം; പെരുമ്പാവൂരിൽ ഇതരസംസ്ഥാന തൊഴിലാളിക്ക് ജീവൻ നഷ്ടമായി

കൊച്ചി: പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂരിൽ ടണലിനുള്ളിൽ കുടുങ്ങി ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. പെരുമ്പാവൂർ ഓടയ്ക്കാലിയിലെ റൈസ്കോ കമ്പനിയിലാണ് ദാരുണമായ അപകടം നടന്നത്.

ബിഹാർ സ്വദേശിയായ രവി കിഷൻ എന്നയാളാണ് മരിച്ചത്. കമ്പനിയിൽ ചാരം പുറന്തള്ളുന്നതിനുള്ള ടണലിൽ കാൽവഴുതി വീണാണ് രവി കിഷന് ജീവൻ നഷ്ടപ്പെട്ടത്. സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.