Banner Ads

കൂരിയാട് ദേശീയപാത ഇടിഞ്ഞ് അപകടം ; വാഹനങ്ങൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയo

മലപ്പുറം:കൂരിയാട് ദേശീയപാത ഇടിഞ്ഞ് അപകടം വാഹനങ്ങൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയo. സർവീസ് റോഡാണ് ദേശീയപാതയിലേക്ക് ഇടിഞ്ഞത്. ഇതിന് പിന്നാലെ പുതിയ ആറ് വരി പാതയുടെ ഭാഗവും സർവീസ് റോഡിലേക്ക് ഇടിഞ്ഞു വാഹനങ്ങൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്.കോഴിക്കോട് നിന്ന് തൃശൂർ ഭാഗത്തേക്ക് വരുന്നിടത്താണ് റോഡ് ഇടിഞ്ഞത്. രണ്ട് കാറുകൾക്ക്മേൽ മണ്ണും കോൺക്രീറ്റ് കട്ടകളും വീണതായാണ് വിവരം. ആളപായമില്ലെന്നും വിവരമുണ്ട്. അപകടത്തെതുടർന്ന് സ്ഥലത്ത് ഗതാഗതം സ്തംഭിച്ചു.