
ദില്ലി : പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സഭയിൽ എത്താത്തതിനെച്ചൊല്ലി പാർലമെന്റിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം.
സമ്മേളനം തുടങ്ങി തുടർച്ചയായ 13 ദിവസങ്ങളിലും ഇരുനേതാക്കളും സഭയിൽ എത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷാംഗങ്ങൾ സഭയെ പ്രക്ഷുബ്ധമാക്കിയത്.
ഡൽഹി ജന്തർ മന്തറിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും നേരെ നടന്ന പൊലീസ് നടപടിക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
പ്രതിപക്ഷത്തിന്റെ വികാരവും ആവശ്യവും ആഭ്യന്തര മന്ത്രി അമിത് ഷായെ അറിയിക്കാൻ രാജ്യസഭാ അധ്യക്ഷൻ നിർദേശം നൽകി. പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവിനാണ് നിർദേശം നൽകിയത്.