Banner Ads

ആയങ്കിയുടെ ഒളിവുജീവിതം തളിപ്പറമ്പിൽ; രക്ഷപെടാൻ സഹായിച്ച സുഹൃത്തുക്കൾക്കായി തെരച്ചിൽ ഊർജിതം

കണ്ണൂർ : പൊലീസിനെ വെല്ലുവിളിച്ച ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി കണ്ണൂരിൽ എത്തിയത് ബുധനാഴ്ചയെന്ന് കണ്ടെത്തൽ. തളിപ്പറമ്പിലെ ലോഡ്ജിൽ രണ്ടുദിവസത്തോളമാണ് ഇയാൾ തങ്ങിയത്. സുഹൃത്ത് പ്രണവ്, ബന്ധു കുട്ടൻ എന്നിവരുടെ സഹായത്തോടെയായിരുന്നു ആയങ്കി ഒളിവിൽ കഴിഞ്ഞിരുന്നത്.

ഇരുവരെയും കണ്ടെത്താനുള്ള നീക്കങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. അതേസമയം, അർജുൻ ആയെങ്കിക്കെതിരെ കാപ്പ ചുമത്താനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. കേസ് ഹിസ്റ്ററി റിപ്പോർട്ട് ഈ ആഴ്ചയ്ക്കുള്ളിൽ തയ്യാറാക്കും. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ മുഖേന ജില്ലാ കളക്ടർക്കാണ് റിപ്പോർട്ട് നൽകുക.

റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും ജില്ലാ കളക്ടർ അന്തിമ തീരുമാനമെടുക്കുക. സംസ്ഥാനത്തുടനീളം ഗുണ്ടകളെ അമർച്ച ചെയ്യാനായി ആവിഷ്കരിച്ച ഓപ്പറേഷൻ ഗ്രിപ്പ് പരിശോധനകൾ ഊർജിതമായി തുടരുകയാണ്.

ഗുണ്ടകളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനൊപ്പം ഇവർക്ക് ലഭിക്കുന്ന സാമ്പത്തിക സഹായത്തിന്റെ ഉറവിടവും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ഗുണ്ടാവിരുദ്ധ നടപടികളുടെ പുരോഗതിയും വിവരങ്ങളും ദിവസേന പരസ്യപ്പെടുത്തേണ്ടതില്ലെന്ന് ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.