കണ്ണൂർ: കാട്ടുപന്നി കുറുകെചാടി യുവാവിന് ഗുരുതര പരിക്ക്, കണ്ണൂർ ചെറുപുഴയിലുണ്ടായ സംഭവത്തിൽ കോഴിച്ചാൽ സ്വദേശി ജീസ് ജോസിനാണ് പരിക്കേറ്റത്.ജീസ് ജോസ് രാജഗിരിയിൽ നിന്നും കോഴിച്ചാലിലേക്ക് വരുമ്ബോഴായിരുന്നു കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റ ജീസിനെ പുളിങ്ങോത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണെന്നും വനംവകുപ്പ് അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.