കോട്ടയം: ഏറ്റുമാനൂരിലെ ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയ യുവാവിനും യുവതിയ്ക്കും ഇടിമിന്നലേറ്റു.ഞായറാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം.നീണ്ടൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ടൂറിസ്റ്റ് കേന്ദ്രമായ കൈപ്പുഴക്കാറ്റില്‍ എത്തിയ സുഹൃത്തുക്കളായ യുവാവിനും യുവതിക്കുമാണ് ഇടിമിന്നലേറ്റത്.ഇടിമിന്നലേറ്റ ഇരുവരും അരമണിക്കൂറോളം വഴിയില്‍ക്കിടന്നു.
അതുവഴി ഓട്ടോറിക്ഷയിലെത്തിയ കുടമാളൂര്‍ സ്വദേശികളായ നാലുയുവാക്കളാണ് യാദൃച്ഛികമായി ഇവരെ കണ്ടെത്തി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.ബൈക്കിലായിരുന്നു ഇരുവരും കൈപ്പുഴക്കാറ്റിലെത്തിയത്. ശക്തമായ കാറ്റും മഴയും ഈ സമയത്തുണ്ടായിരുന്നു. സന്ദര്‍ശകരുടെ എണ്ണവും കുറവായിരുന്നു.പരിക്കേറ്റ ഇരുവര്‍ക്കും ആശുപത്രിയില്‍ വിദഗ്ധ ചികിത്സ നല്‍കി. സംഭവമറിഞ്ഞ് വാര്‍ഡംഗം ലൂയി മേടയിലും ഇരുവരുടെയും മാതാപിതാക്കളും ആശുപത്രിയിലെത്തി