താനെ : തൻ്റെ അറിവോ സമ്മതമോ ഇല്ലാതെ ഭർത്താവ്, കാമുകനോടൊപ്പമുള്ള സ്വകാര്യ നിമിഷങ്ങൾ രഹസ്യമായി റെക്കോർഡ് ചെയ്യുകയും ദൃശ്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്തുവെന്നാരോപിച്ച് യുവതി പരാതി നൽകി. യുവതിയുടെ ഭർത്താവ് റെക്കോർഡ് ചെയ്ത സ്വകാര്യ വീഡിയോ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വെബ്‌സൈറ്റുകളിലും വ്യാപകമായി ഷെയർ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തു, ഇത് അവർക്ക് കാര്യമായ വൈകാരിക ക്ലേശവും പ്രശസ്തിക്ക് ഹാനിയും ഉണ്ടാക്കിയതായി പരാതിയിൽ പറയുന്നു.
താനെയിലെ 35 കാരിയായ യുവതി പോലീസിൽ പരാതി നൽകി. വിവാഹപ്രശ്‌നങ്ങളെ തുടർന്ന് യുവതി ഭർത്താവുമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. വിഷയത്തിൽ അന്വേഷണം തുടർന്നേക്കും. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് ഭർത്താവിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. സ്ത്രീയുടെയും കാമുകൻ്റെയും സമ്മതമില്ലാതെ അടുത്ത നിമിഷങ്ങൾ പകർത്താൻ ഭർത്താവ് വീട്ടിൽ രഹസ്യമായി ക്യാമറകൾ സ്ഥാപിക്കുകയും തുടർന്ന് ദൃശ്യങ്ങൾ ഓൺലൈനിൽ പങ്കുവെക്കുകയും ചെയ്‌തുവെന്ന പരാതിയിൽ അപകീർത്തിപ്പെടുത്തൽ, അതിക്രമം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.