Banner Ads

ഓടുന്ന ബസിൻ്റെ ടയർ ഊരിത്തെറിച്ചു: വൻ ദുരന്തം ഒഴിവായി

കോഴിക്കോട് : ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസ്സിന്റെ ടയർ ഊരിത്തെറിച്ചു. കോഴിക്കോട്-കൊയിലാണ്ടി ദേശീയപാതയിലെ കാട്ടിലപ്പീടികയിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. ആളപായമില്ലാതെ വൻ ദുരന്തം ഒഴിവായതിന്റെ ഞെട്ടലിലാണ് യാത്രക്കാർ. കോഴിക്കോട്-കൊയിലാണ്ടി റൂട്ടിൽ സർവീസ് നടത്തുന്ന ദേവിക ബസിൻ്റെ പിൻവശത്തെ ഇടതു ടയറാണ് ഊരിത്തെറിച്ചത്.

ടയർ ഊരിത്തെറിച്ച് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയിൽ തട്ടി നിന്നു. ഉടൻ തന്നെ ഡ്രൈവർ ബസ് നിർത്തിയതിനാൽ വലിയ അപകടം ഒഴിവായി. ടയർ തെറിച്ചുപോയ ഭാഗത്ത് ആളുകളോ മറ്റ് വാഹനങ്ങളോ ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കാൻ സഹായകമായി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.