Banner Ads

അണ്ണാ സർവകലാശാല ക്യാമ്ബസിൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; എന്ന് പരാതി

ചെന്നൈ:ഇന്ന് പുലർച്ചെയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മർദിച്ച് വീഴ്ത്തിയ ശേഷം രണ്ടുപേർ ചേർന്ന് വിദ്യാർഥിനിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.അണ്ണാ സർവകലാശാല ക്യാമ്ബസിൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി.ക്യാമ്ബസിന് സമീപത്തെ പള്ളിയിൽ ക്രിസ്മസ് പ്രാർഥനക്കായി പോയി മടങ്ങുകയായിരുന്നു വിദ്യാർഥിനിയും സഹപാഠിയും. ക്യാമ്ബസിനകത്തുവെച്ചാണ് രണ്ട് പേർ ഇവരെ ആക്രമിച്ചത്. വിദ്യാർഥിനിയുടെ പരാതിയിൽ കോട്ടുർപുരം പൊലീസ് കേസെടുത്തു. ക്യാമ്ബസിലെത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *