
മലപ്പുറം : തിരൂരിൽ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം. ഇന്ന് (ശനിയാഴ്ച) പുലർച്ചെ അഞ്ചു മണിക്കാണ് സംഭവം. 200 രൂപയ്ക്ക് എല്ലാ സാധനങ്ങളും വിൽക്കുന്ന മഹാമേള എന്ന സ്ഥാപനത്തിനാണ് തീ പിടിച്ചത്. അതുവഴി സഞ്ചരിച്ച യാത്രക്കാരനാണ് തീപിടിത്തം ആദ്യം കണ്ടത്. ഉടൻ തന്നെ നാട്ടുകാരെയും ഫയർഫോഴ്‌സിനെയും വിവരം അറിയിക്കുകയായിരുന്നു.
തീപിടിത്തത്തിൽ വ്യാപാര സ്ഥാപനം പൂർണ്ണമായും കത്തിനശിച്ചു. രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്. സമീപത്തുള്ള മറ്റ് സ്ഥാപനങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമമാണ് ഫയർഫോഴ്‌സ് നടത്തിയത്. തീപിടിത്ത സമയത്ത് കടയിൽ കടയിൽ ജീവനക്കാരുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.