Banner Ads

കടയ്ക്കലിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന; വിരമിച്ച ബിഎസ്എഫ് ജവാൻ മരിച്ചു

കൊല്ലം : കൊല്ലം കടയ്ക്കലിൽ കാടുവെട്ടി വൃത്തിയാക്കുന്നതിനിടെ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വിരമിച്ച ബിഎസ്എഫ് ജവാൻ മരിച്ചു. കടയ്ക്കൽ പുതുക്കോണം സ്വദേശി വിജയൻ (60) ആണ് മരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ജൂൺ 27 നാണ് വിജയന് ഗുരുതരമായി കടന്നൽ കുത്തേറ്റത്.