Banner Ads

ബന്ധു ചമഞ്ഞെത്തി; ചായ തരുന്നതിനിടെ മോഷണം, വയോധികയുടെ സ്വർണവും ഫോണും കവർന്നു

തിരുവനന്തപുരം : വീട്ടിൽ തനിച്ചായിരുന്ന വയോധികയുടെ അടുത്ത് ബന്ധുവാണെന്ന് പറഞ്ഞ് എത്തി സ്വർണവും മൊബൈൽ ഫോണും കവർന്നതായി പരാതി. കഴിഞ്ഞ ബുധനാഴ്ച രാവിലെ പന്തലക്കോട് ദേവിനഗർ നെടുവിള പൊയ്കയിൽ ഗൗരീശം വീട്ടിൽ വിജിതയുടെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ മുറ്റം അടിക്കുകയായിരുന്ന വിജിതയുടെ ഭർത്താവിന്റെ മാതാവ് സരോജിനി അമ്മയെ കണ്ടാണ് മോഷ്ടാവ് വീട്ടിലേക്ക് കയറിയത്.

ബന്ധു എന്ന വ്യാജേന കുശലം പറഞ്ഞ് വീട്ടിൽ കയറിക്കൂടിയ മോഷ്ടാവ് സരോജിനി അമ്മ ചായ എടുക്കാനായി അടുക്കളയിലേക്ക് പോയ സമയം മുതലെടുക്കുകയായിരുന്നു. മോഷ്ടാവ് വീട്ടിലുണ്ടായിരുന്ന അലമാരയടക്കം തുറന്ന് ഏകദേശം ഒരു ലക്ഷം രൂപയോളം വിലവരുന്ന സ്വർണമാലയും മൊബൈൽ ഫോണുമായി കടന്നുകളഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.