
മുൻ കെനിയൻ പ്രധാനമന്തി റെയ്ല ഒടിംഗ (8O) ഹൃദയാഘാതത്തെ തുടർന്ന് കൂത്താട്ടുകുളത്ത് വച്ച് അന്തരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. മൃതദേഹം കൂത്താട്ടുകുളം ദേവമാത ആശുപത്രി മോർച്ചറിയിൽ. കൂത്താട്ടുകുളം ശ്രീധരീയം നേത്രാശുപത്രി കോമ്പൗണ്ടിൽ പ്രഭാതനടത്തത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ശനിയാഴ്ചയാണ് ഒടിംഗയും മകളും കൂത്താട്ടുകുളത്തെ ശ്രീധരീയം ആയുർവേദ നേത്രാശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയത്. മുൻപ് മകൾ റോസ്മേരി ഒടിംഗയുടെ ചികിത്സയ്ക്കായി നിരവധി തവണ റൈയില ഒടിംഗ കൂത്താട്ടുകുളത്ത് എത്തിയിട്ടുണ്ട്.
റോസ്മേരിക്ക് ശ്രീധരീയത്തിലെ ആയുർവേദ ചികിത്സയിലൂടെയാണ് കാഴ്ചശക്തി തിരികെ ലഭിച്ചത്. 2017ൽ ഇവർക്ക് രോഗത്തെ തുടർന്നു കാഴ്ച ശക്തി നഷ്ടമായി. തുടർന്ന് ഇസ്രയേലിലും ചൈനയിലും ചികിത്സകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ശ്രീധരീയത്തിലെ ആയുർവേദ ചികിത്സയെക്കുറിച്ച് അറിഞ്ഞ് 2019ൽ ഇവിടെയെത്തി ചികിത്സ തേടുകയായിരുന്നു.
തുടർചികിത്സക്ക് ഇദ്ദേഹം മകൾക്കൊപ്പം നിരവധി തവണ കൂത്താട്ടുകുളത്ത് എത്തിയിട്ടുണ്ട് ഈകുറി ജനറൽ ട്രീറ്റ്മെന്റിന് ആയാണ് റെയ്ല ഒടിംഗ ശ്രീധരീതിയിൽ എത്തിയത്.മൃതദേഹം കളമശ്ശേരിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം കെനിയയിലേക്ക് കൊണ്ടുപോകും.