
പൂനെ: ഒക്ടോബർ 22 ന് പ്രഭാവതി ലാബ്രഡോർ ഇനത്തിലുള്ള വളർത്തുനായയെ വടി കൊണ്ട് ക്രൂരമായി ആക്രമിക്കുകയും പിന്നാലെ മകൻ നായയെ മരത്തില്‍ കെട്ടിത്തൂക്കി കൊല്ലുകയുമായിരുന്നു.മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. വളർത്തുനായയെ മൃഗ ഡോക്ടറുടെ അടുത്ത് കൊണ്ട് പോയി.പിന്നാലെ നായ സംരക്ഷണ എൻജിഒയെ ബന്ധപ്പെട്ട് നായയെ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടു.
മറുപടി വൈകിയതോടെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ചിത്രങ്ങളും വീഡിയോകളും വൈറലായതിന് പിന്നാലെയാണ് സംഭവം വിവാദമായത്. നായയെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയിലുള്ള വീഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ശിവസേനാ നേതാവ് ആദിത്യ താക്കറേയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.ഇതിന് പിന്നാലെ തന്നെ നായകള്‍ക്ക് ഷെല്‍ട്ടർ ഹോം ഒരുക്കുകയും മൃഗാവകാശ പ്രവർത്തകയായ പദ്മിനി സ്റ്റംപും പൊലീസില്‍ പരാതി നല്‍കിയിരുന്നു.
തുടർന്ന് അമ്മയെയും മകനെയും പോലീസ് അറസ്റ്റ് ചെയ്യുകായായിരുന്നു. നായയെ മൃഗാശുപത്രിയിലെത്തിച്ച് റാബീസ് അടക്കമുള്ളവ ഇവർ പരിശോധിച്ചിരുന്നു ഇതിന് പിന്നാലെയാണ് നായയെ കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. നായയ്ക്ക് പേവിഷ ബാധയേറ്റെന്ന സംശയമാണ് വളർത്തുനായയെ ഇത്തരത്തില്‍ കൊല്ലാൻ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.പൂനെയിലെ മുള്‍സിയിലെ പിരാൻഗട്ടിലാണ് അമ്മയേയും മകനും അറസ്റ്റിലായിരിക്കുന്നത്.പ്രഭാവതി ജഗ്താപ് മകൻ ഓംകാർ ജഗ്താപ് എന്നിവരെയാണ് കസീഞ്ഞ വ്യാഴഴ്ച അറസ്റ്റ് ചെയ്തത്.