Banner Ads

മകന് കിട്ടിയ സൈക്കിൾ സമ്മാനം; മറ്റ് കുട്ടികൾക്കും സൈക്കിൾ വാങ്ങി നൽകി ഒരു പിതാവ്

വല്ലപ്പുഴ:മത്സരത്തിൽ ഒന്നാം സമ്മാനം ആയി സ്വന്തം മകന് സൈക്കിൾ കിട്ടിയപ്പോൾ മറ്റു കുട്ടികളെ നിരാശരാക്കാതെ അവർക്കും സൈക്കിൾ വാങ്ങി നൽകി പിതാവ് സ്വദേശി നൗഷാദ് ബാബുവാണ് തൻറെ മകൻറെ സന്തോഷത്തോടൊപ്പം മറ്റ് കുട്ടികൾക്കും സന്തോഷം പകർന്നത്. നബിദിനത്തോടനുബന്ധിച്ച് പാലക്കാട് വല്ലപ്പുഴ മലപ്പുറം ഹയാത്തുൽ ഇസ്‍ലാം മദ്രസയിൽ വിവിധ കലാപരിപാടികൾ നടന്നിരുന്നു.

ഇതിൻറെ ഭാഗമായി 50 ദിവസം തുടർച്ചയായി അഞ്ചു നേരത്തെ നമസ്കാരം ജമാ അത്തായി നിർവഹിച്ച കുട്ടികൾക്ക് സൈക്കിൾ സമ്മാനമായി നൽകാനും തീരുമാനിച്ചിരുന്നു. വല്ലപ്പുഴ മലപ്പുറം ചലഞ്ചേഴ്‌സ് ക്ലബ്ബാണ് നവീന ആശയം മുന്നോട്ടുവച്ചത്. പരിപാടിയിൽ അഞ്ച് കുട്ടികളാണ് നേട്ടത്തിനർഹരായത് . നറുക്കെടുപ്പിലൂടെ സമ്മാനം പ്രഖ്യാപിച്ചപ്പോൾ എ.സി. നൗഷാദ് ബാബുവിന്റെ മകൻ അഫ്‌നാൻ വിജയിയായി.

മകന് സമ്മാനം ലഭിച്ചതിന്റെ സന്തോഷത്തിൽ മറ്റുള്ള നാലു കുട്ടികൾക്കും നൗഷാദ് ബാബു കയ്യിൽ നിന്നും പണം എടുത്ത് സൈക്കിളുകൾ വാങ്ങി നൽകി കുഞ്ഞു മുഖങ്ങളിൽ പുഞ്ചിരി വിരിയിച്ചത്. മദ്രസയിൽ നടന്ന സൈക്കിൾ സമ്മാന വിതരണം എല്ലാവർക്കും സന്തേ‍ാഷം നൽകുന്നതായിരുന്നു.

മഹല്ലിലെ മൂന്ന് പള്ളികളിൽ നിന്നാണ് അഞ്ചു നേരത്തെ നമസ്കാരം ജമാ അത്തായി നിർവഹിച്ച കുട്ടികളെ തിരഞ്ഞെടുത്തത്. മദ്രസയിൽ നടന്ന ചടങ്ങിൽ കുട്ടികൾക്ക് സൈക്കിളുകൾ വിതരണം ചെയ്തു. മകനെ കിട്ടിയ സൈക്കിൾ പോലെയുള്ള നാല് സൈക്കിളുകൾ ആണ് കൂട്ടുകാർക്കും നൽകിയത്.