Banner Ads

അച്ഛൻ കൊണ്ടുവന്ന കേക്ക് കഴിച്ച്‌ അഞ്ചുവയസുകാരന് ദാരുണാന്ത്യം

ബെംഗളൂരു:കഴിഞ്ഞ ദിവസമാണ് സംഭവം. സ്വിഗ്ഗിയിൽ ഡെലിവറി ഏജന്റായി ജോലിചെയ്യുന്ന ബാലരാജ് കസ്റ്റമർ ഓർഡർ ക്യാൻസൽ ചെയ്തതു കൊണ്ട് ആ കേക്കുമായി വീട്ടിലെത്തിയത്. തുടർന്ന് മൂവരും ചേർന്ന് ഇത് കഴിക്കുകയായിരുന്നു.

കേക്ക് കഴിച്ചയുടൻ ഇവർക്ക് ശാരീരിക അവശതകള്‍ അനുഭവപ്പെട്ടു. തുടർന്ന് ചികിത്സതേടിയെങ്കിലും ധീരജിനെ രക്ഷിക്കാനായില്ല.കേക്ക് കഴിച്ച മാതാപിതാക്കളും അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.അഞ്ചുവയസുകാരൻ ധീരജാണ് കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞത്.

പിതാവ് ബാലരാജും ഭാര്യ നാഗലക്ഷ്മിയും അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.ഭക്ഷ്യ വിഷബാധയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും മൂവരും ഒരുമിച്ച്‌ കേക്ക് കഴിച്ചതിനാല്‍ ആത്മഹത്യ ശ്രമത്തിന്റെ സാധ്യതകളും പൊലീസ് തള്ളിക്കളയുന്നില്ല.
സംഭവത്തില്‍ കെ പി അഗ്രഹാര പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *