Banner Ads

കല്യാണ വീട്ടിലുണ്ടായ വാക്കേറ്റo ; സുഹ്യത്തുക്കളുടെ മർദ്ദനത്തിൽ പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

കുട്ടനാട്:കല്യാണ വീട്ടിലുണ്ടായ വാക്കേറ്റo സുഹ്യത്തുക്കളുടെ മർദ്ദനത്തിൽ പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കാവാലം സ്വദേശി സുരേഷ്കുമാർ (30) ആണ് മരിച്ചത്. പ്രദേശത്തെ വിവാഹച്ചടങ്ങിനിടെ സുഹൃത്തുക്കൾ തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനുശേഷം വീട്ടിലെത്തിയ സുരേഷിനെ അക്രമികൾ വിളിച്ചുകൊണ്ടുപോയി മർദിക്കുകയായിരുന്നു.

തലയ്ക്കും മുഖത്തും പരിക്കേറ്റ സുരേഷ് വീട്ടിലും മറ്റു സുഹൃത്തുക്കളോടും പറഞ്ഞിരുന്നത് ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റെന്നാണ്. പിന്നീട് തലയ്ക്ക് വേദനയുണ്ടായതോടെ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി ചൊവ്വാഴ്ച രാവിലെ ചെവിയിൽനിന്നും രക്തസ്രാവമുണ്ടായപ്പോഴാണ് സുരേഷിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയിലിരിക്കെ സുരേഷ് മരണപ്പെടുകയായിരുന്നു. സംഭവത്തിൽ പുളിങ്കുന്ന് പൊലീസ് കേസെടുത്തു.