Banner Ads

പണത്തെ ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; ചടയമംഗലത്ത് മധ്യവയസ്കൻ കൊല്ലപ്പെട്ടു

കൊല്ലം : ചടയമംഗലത്ത് മധ്യവയസ്കനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. ചടയമംഗലം സ്വദേശി നൗഷാദ് (53) ആണ് കൊല്ലപ്പെട്ടത്. ചടയമംഗലം ബിവറേജിന് സമീപം അടഞ്ഞുകിടക്കുന്ന കള്ള് ഷാപ്പിലാണ് കൊലപാതകം നടന്നത്. സിമൻറ് കട്ട കൊണ്ട് തലയ്ക്ക് അടിച്ചാണ് പ്രതി നൗഷാദിനെ കൊലപ്പെടുത്തിയത്.

കരകുളം സ്വദേശി ദിജേഷ് ആണ് പോലീസ് പിടിയിലായത്. മദ്യലഹരിയിൽ ഇരുവരും തമ്മിൽ പണത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.