Banner Ads

നിർത്തിയിട്ട ഹിറ്റാച്ചി അഗ്നിക്കിരയായി; ലക്ഷങ്ങളുടെ നഷ്ടം

പാലക്കാട്:മുടപ്പല്ലൂർ: കറാംപാടത്ത് നിർത്തിയിട്ടിരുന്ന ഹിറ്റാച്ചിക്ക് തീപിടിച്ച് പൂർണ്ണമായും കത്തി നശിച്ചു. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. തീപിടിത്തത്തിൽ ഏകദേശം 24 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.ചിറ്റിലഞ്ചേരി കൊടിയങ്ങാട് സ്വദേശിയായ പ്രമോദിൻ്റേതാണ് കത്തിനശിച്ച വാഹനം.

പാടവരമ്പിലെ ചെളി നീക്കം ചെയ്യുന്ന ജോലിക്കായി എത്തിച്ച ഹിറ്റാച്ചി, വൈകുന്നേരം ആറ് മണിക്ക് പണി നിർത്തിയിട്ട ശേഷമാണ് അഗ്നിക്കിരയായത്.തീ ആളിക്കത്തുന്നത് കണ്ട പ്രദേശവാസികൾ ചേർന്ന് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല, വാഹനം പൂർണമായി കത്തി നശിച്ചു.തീപിടിത്തത്തിൻ്റെ കാരണം ഷോർട്ട് സർക്യൂട്ടോ അതോ മറ്റാരെങ്കിലും തീയിട്ടതാണോ എന്ന സംശയത്തിലാണ് അധികൃതർ. സംഭവത്തിൽ വടക്കഞ്ചേരി പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.