
പാലക്കാട്: പാലക്കാട് കൂറ്റനാട് വാവനൂരിൽ ഇന്ന് വൈകുന്നേരം ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് യാത്രികന് ഗുരുതരമായി പരിക്കേറ്റു. കൂറ്റനാട് പൂവക്കോട് സ്വദേശി ഹക്കീം (40) ആണ് അപകടത്തിൽപ്പെട്ടത്.ഹക്കീം സഞ്ചരിച്ച സ്കൂട്ടറിന് മുകളിലേക്കാണ് അപ്രതീക്ഷിതമായി കൂറ്റൻ തെങ്ങ് കടപുഴകി വീണത്.അപകടത്തിൽ ഹക്കീമിൻ്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.ഉടൻ തന്നെ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.തെങ്ങ് കടപുഴകി വീഴാനുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.