താമരശ്ശേരി:താമരശ്ശേരിയിൽ കാറും സ്കൂട്ടറും കുട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. താമരശ്ശേരി കുന്നൂട്ടിപ്പാറ പെരിങ്ങോട് മാനു എന്ന കൃഷ്ണൻകുട്ടി (56) ആണ് മരിച്ചത്.നിർമ്മാണ തൊഴിലാളിയായ ഇദ്ദേഹം ബൈക്കിൽ സുഹൃത്തിനൊപ്പം വയനാട്ടിലേക്ക് ജോലിക്ക് പോകുമ്ബോഴാണ് അപകടം.കൂടെയുണ്ടായിരുന്ന മുഹമ്മദലിയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ കൈതപ്പൊയിൽ ദിവ്യ സ്റ്റേഡിയത്തിന് മുൻവശത്താണ് സംഭവം കാറിൽ തട്ടി നിയന്ത്രണം തെറ്റി സ്‌കൂട്ടർ കൊക്കയിൽ പതിക്കുകയായിരുന്നു.