തൃശൂർ: 4 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 56കാരന് 11 വർഷം കഠിന തടവിനും 1 ലക്ഷം രൂപ പിഴയും. മണ്ണുപ്പുറം ദേശത്ത് കുഴിക്കാടൻ വീട്ടിൽ ശിവൻ (56 ) എന്നയാൾക്കാണ് ചാലക്കുടി സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി കഠിന തടവും പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്. പോക്സോ ആക്ട് 7, 8 പ്രകാരം 3 വർഷം കഠിന തടവും 25,000 രൂപ പിഴയും പോക്സോ ആക്ട് സെക്ഷൻ 9, 10 5 വർഷം കഠിന തടവും 50,000 രൂപ പിഴയുംഐപിസി സെക്ഷൻ 354 എ പ്രകാരം ശിക്ഷ 3 വർഷം കഠിന തടവും 25,000 രൂപ പിഴയും എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയാൽ അത് അതിജീവിത നൽകാനും വിധിയിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി പി.എ. സിറാജ്ജുദ്ധീൻ ആണ് ശിക്ഷ വിധിച്ചത്. ചാലക്കുടി പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സജീവ് എം.കെ അന്വേഷണം നടത്തി കുറ്റ പത്രം സമർപ്പിച്ച കേസിലാണ് വിധി.പ്രോസിക്യൂഷനു വേണ്ടി ചാലക്കുടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ്. ടി. ബാബുരാജ് ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ വി.ആർ. ചിത്തിര ഏകോപിപ്പിച്ചു.