Banner Ads

സംസ്ഥാനത്ത് 500 എം.ബി.ബി.എസ്. സീറ്റുകൾ കൂടി; ആകെ സീറ്റുകൾ 5155

തിരുവനന്തപുരം : സംസ്ഥാനത്തെ എം.ബി.ബി.എസ്. സീറ്റുകളുടെ എണ്ണം വീണ്ടും വർധിപ്പിച്ചു. ഏഴ് സ്വകാര്യ മെഡിക്കൽ കോളജുകളിലായി 500 സീറ്റുകളാണ് അധികമായി അനുവദിച്ചത്. ഇതോടെ ഈ അധ്യയന വർഷം കേരളത്തിൽ 600 പുതിയ മെഡിക്കൽ സീറ്റുകൾ ലഭ്യമാകും.

ദേശീയ മെഡിക്കൽ കമ്മീഷന്റെ അനുമതിയോടെ ആരോഗ്യ സർവകലാശാലയാണ് സീറ്റുകൾ വർധിപ്പിച്ചത്. തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ്, മലബാർ മെഡിക്കൽ കോളജ്, ട്രാവൻകൂർ മെഡിക്കൽ കോളജ്, അൽ അസർ മെഡിക്കൽ കോളജ്, എസ്.യു.ടി., പി.കെ. ദാസ് മെഡിക്കൽ കോളജ്,

കേരള മെഡിക്കൽ കോളജ് എന്നിവിടങ്ങളിലാണ് അധിക സീറ്റുകൾ ലഭിച്ചത്. നേരത്തെ, സർക്കാർ മെഡിക്കൽ കോളജുകളിൽ 100 സീറ്റുകൾ വർധിപ്പിച്ചിരുന്നു. ഈ വർഷം നീറ്റ് പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് ഈ അധിക സീറ്റുകളിൽ പ്രവേശനം നേടാം. പുതിയ വർധനവോടെ സംസ്ഥാനത്തെ ആകെ എം.ബി.ബി.എസ്. സീറ്റുകളുടെ എണ്ണം 5155 ആയി ഉയർന്നു.