
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ കാന്റീന്‍ അടച്ചുപൂട്ടി.
രണ്ടാംതവണയാണ് കാന്റീൻ എതിരെ പരാതി ഉയരുന്നത്. കഴിഞ്ഞദിവസം വാഴൂര്‍ കണ്ടപ്ലാക്കല്‍ കെ.ജി. രഘുനാഥന്‍ ബുധനാഴ്ച രാവിലെ പാഴ്സലായി അപ്പത്തിനൊപ്പം വാങ്ങിയ കടലക്കറിയിലാണ് പാറ്റയെ കണ്ടെത്തിയത്.അന്വേഷണത്തെ തുടർന്ന് വീണ്ടും അടച്ചുപൂട്ടുകയായിരുന്നു.ഇതേത്തുടർന്ന് രഘുനാഥന്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയതിനുപിന്നാലെയാണ് ഭക്ഷ്യസുരക്ഷാവിഭാഗം പരിശോധന നടത്തിയത്.ഉച്ചയോടെ കാന്റീന്‍ അടപ്പിച്ചത്.
എന്നാൽ ഇനി കീടനിയന്ത്രണം നടത്തി ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധനയ്ക്കുശേഷം മാത്രം തുറന്നുപ്രവര്‍ത്തിപ്പിക്കാവൂവെന്നാണ് നിര്‍ദേശം. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാവിലെ ആശുപത്രി അധികൃതര്‍ക്ക് വാക്കാൽ ലഭിച്ച പരാതിയില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തിയിരുന്നു.
എന്നാല്‍ വൃത്തിഹീനമായ സാഹചര്യം കണ്ടെത്താനായില്ല.
അതേസമയം ചൊവ്വാഴ്ച വാങ്ങിയ ഭക്ഷണത്തില്‍ വണ്ടിനെ കണ്ടെത്തിയതായും പരാതിയുണ്ട്.കൂടാതെ കഴിഞ്ഞ ജൂൺ മാസം കാന്റീനില്‍നിന്ന് പാഴ്സലായി വാങ്ങിയ ബിരിയാണിയില്‍ പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് കാന്റീന്‍ അടച്ചുപൂട്ടിയിരുന്നു.എന്നാല്‍ കഴിഞ്ഞ ജൂണിലും ആശുപത്രിയിലെ വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്നുവെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പും പഞ്ചായത്തും ചേര്‍ന്ന് അടപ്പിച്ചിരുന്നു