സുക്മ : ഛത്തീസ്ഗഡിലെ സുക്മയില്‍ ശനിയാഴ്ച നടന്ന ഏറ്റുമുട്ടലില്‍ 16 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു.അതോടൊപ്പം തന്നെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായി പൊലീസ് റിപ്പോർട്ട് .മാവോയിസ്റ്റുകളും സംയുക്ത സുരക്ഷാ സംഘവും കേർലാപാല്‍ പോലീസ് സ്റ്റേഷൻ പരിധിയിലെ വനത്തില്‍ രാവിലെയാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേർലാപാല്‍ പ്രദേശത്ത് വെള്ളിയാഴ്ച രാത്രിയാണ് ഓപ്പറേഷൻ ആരംഭിച്ചത്.
ജില്ലാ റിസർവ് ഗാർഡ് (ഡിആർജി),സെൻട്രല്‍ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) എന്നീ ഫോഴ്സുകളാണ് കേർലാപാൽ പ്രദേശത്തു നടന്ന ഒപ്പറേഷനിൽ പങ്കെടുത്തത്.ഇതുവരെ 16 മാവോയിസ്റ്റുകളുടെ മൃതദേഹങ്ങളാണ് ഏറ്റുമുട്ടല്‍ സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുള്ളത്. കൂടാതെ ഒപ്പറേഷൻ തുടരുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആക്രമണത്തില്‍ പരിക്കേറ്റതായും ഉദ്യോഗസ്ഥർ പുറത്തുവിട്ട വർത്തയിലുണ്ട്.