
നയ്പിഡാവ് : മ്യാന്മറില് ഉണ്ടായ അതിശക്തമായ ഭൂകമ്ബത്തില്‍ 150 കടന്ന് മരണം. ഇതുവരെയുള്ള കണക്കുകൾ പ്രകാരം പരികക്കേറ്റവരുടെ എണ്ണം 732 ലധികം റിപ്പോർട്ട് ചെയ്തു.രക്ഷാപ്രവർത്തനങ്ങള്‍ പുരോഗമിക്കുന്നതിനാൽ മരണസംഖ്യ ഉയരാനാണ് സാധ്യത എന്നാണ് വിലയിരുത്തൽ. അയല്‍രാജ്യമായ തായ്ലൻഡിലെ ബാങ്കോക്കിലും വൻ നാശനഷ്ടങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 10 ലധികം പേർ നിർമ്മാണത്തിരിക്കുന്ന ബഹുനില കെട്ടിടം തകർന്നുവീണ് മരിച്ചു.
രണ്ടാമത്തെ വലിയ നഗരമായ മ്യാന്മാറിലെ മണ്ഡലയ്ക്ക് സമീപം റിക്ടർ സ്കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഉണ്ടായത്. അതിനുശേഷം ഏകദേശം 11 മിനിറ്റിനുകഴിഞ്ഞ്, റിക്ടർ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ തുടർചലനവും ഉണ്ടാവാൻ ഇടയായി.
സജീവമായ ഭൂകമ്ബ മേഖലയിലാണ് മ്യാന്മാർ സ്ഥിതി ചെയ്യുന്നത്, ഭൂകമ്ബങ്ങളും ഉണ്ടാകുന്നത് ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലാണ്.എന്നിരുന്നാലും, വെള്ളിയാഴ്ചത്തെ ഭൂകമ്ബം നഗരപ്രദേശത്തായിരുന്നു ഉണ്ടായത്. യുഎസ് ജിയോളജിക്കല്‍ സർവേ കണക്ക് പ്രകാരം മരണസംഖ്യ 1,000 കവിയുമെന്നാണ് റിപ്പോർട്ട്.കൂടുതല്‍ മരണങ്ങളും നാശനഷ്ടങ്ങളും ഉണ്ടാവുമെന്ന്, മ്യാൻമറിലെ സൈനിക ഭരണകൂട നേതാവ് ജനറല്‍ മിൻ ഓങ് ഹ്ലയിംഗ് ജനങ്ങൾക്ക് മുന്നറിയിപ്പ് നല്കി.
അതോടൊപ്പം മറ്റു രാജ്യങ്ങളോട് സഹായവും സംഭാവനകളും അഭ്യർത്ഥിക്കുകയും ചെയ്യ്തു.അതേസമയം നയ്പിഡാവ്, മണ്ഡലേ, സാഗൈംഗ് എന്നിവിടങ്ങളിൽ പരിക്കേറ്റവരെകൊണ്ട് ആശുപത്രികള്‍ നിറഞ്ഞിരിക്കുകയാണ്. മ്യാന്മറിന് ഐക്യരാഷ്ട്ര സഭ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ ആരംഭിക്കുന്നതിനായി 5 മില്യണ്‍ ഡോളർ അനുവദിച്ചിട്ടുണ്ട്.മറ്റൊരു കാര്യം സഹായ ഹസ്തവുമായി ട്രംപും കൂടെ ഉണ്ട് എന്നതാണ്.
മ്യാൻമറിലെ ഉദ്യോഗസ്ഥരുമായി തന്റെ ഭരണകൂടം സംസാരിച്ചതായും സഹായം നല്‍കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.ഇന്ത്യയുടെ ഭാഗത്തുനിന്നും ടെന്റുകള്‍, സ്ലീപ്പിംഗ് ബാഗുകള്‍, ഭക്ഷണം, വാട്ടർ പ്യൂരിഫയറുകള്‍, ശുചിത്വ കിറ്റുകള്‍, അവശ്യ മരുന്നുകള്‍ എന്നിവയുള്‍പ്പെടെ 15 ടണ്ണിലധികം ദുരിതാശ്വാസ വസ്തുക്കള്‍ മ്യാൻമറിലേക്ക് അയയ്ക്കും. ഹിൻഡോണ് വ്യോമസേനാ സ്റ്റേഷനില്‍ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ സി-130ജെ വിമാനത്തിലായിരിക്കും മ്യാന്മാറിലേക്ക് സഹായം എത്തിക്കുക എന്നാണ് റിപ്പോർട്ട്.