Banner Ads

ബെംഗളൂരുവില്‍ 13കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; ഡിക്കിയില്‍ മൃതദേഹവുമായി കടന്ന അയല്‍വാസി പിടിയിൽ

ബെംഗളൂരു : ബെംഗളൂരുവില്‍ പണം ആവശ്യപ്പെട്ട് 13 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. യെലഹങ്ക വിനായക നഗര്‍ സ്വദേശി പ്രജ്വല്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ ഭാസ്കർ റെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കുട്ടിയെ കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹവുമായി ആന്ധ്രപ്രദേശിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് പ്രതി പിടിയിലാകുന്നത്. യാത്രാമധ്യേ പ്രതി ഓടിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു.

നാട്ടുകാർ വാഹനം തടഞ്ഞുവെച്ച് പരിശോധിച്ചപ്പോഴാണ് കാറിന്റെ ഡിക്കിയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൃത്യം നടത്തുമ്പോൾ ഭാസ്കറിന്റെ ഒപ്പം ഒരു പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയുമുണ്ടായിരുന്നു. കാർ അപകടത്തിൽപ്പെട്ടതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. ചിക്കജാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.