Banner Ads

കെ.കെ. ശൈലജക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അശ്ലീല കമന്‍റിട്ട യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകന് തടവ്

കോഴിക്കോട് : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാവ് ആയി നിന്ന കെ.കെ. ശൈലജക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അശ്ലീല കമന്‍റിട്ട യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകന് തടവും പിഴയും. കോഴിക്കോട് തൊട്ടില്‍പ്പാലം സ്വദേശിയായ മെബിന്‍ തോമസിനെയാണ് ശിക്ഷിച്ചത്.

നാദാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകന് കോടതി പിരിയുന്നത് വരെ തടവും 15,000 രൂപ പിഴയും വിധിച്ചത്. ഡി.വൈ.എഫ്.ഐ ചാത്തങ്കോട്ട്നട മേഖലാ കമ്മിറ്റി കൊടുത്ത പരാതിയിലാണ് നടപടി സ്വീകരിച്ചത്. പരാതിയില്‍ അന്വേഷണം നടത്തിയത് തൊട്ടില്‍പ്പാലം പോലീസാണ്. കേസില്‍ മെബിന്‍ തോമസ് കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *