Banner Ads

ആറ് ലക്ഷം രൂപ സംഭാവന നല്‍കി വേള്‍‌ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് റീജിയണ്‍;മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

വേള്‍‌ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് റീജിയണ്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആറ് ലക്ഷം രൂപ സംഭാവന നല്‍കി.വയനാട് ദുരന്ത പശ്ചാത്തലത്തില്‍ സമാഹരിച്ച തുക ലോക കേരള സഭാ അംഗമായ ടി വി തോമസ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

ധനമന്ത്രി കെഎൻ ബാലഗോപാല്‍ സന്നിഹിതനായിരുന്നു.മിഡില്‍ ഈസ്റ്റ് റിജിയണില്‍ നിന്നും സമാഹരിച്ച തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതെന്ന് മിഡിലീസ്റ്റ് ചെയർമാൻ സന്തോഷ്‌ കെട്ടേത്ത്, പ്രസിഡന്റ്‌ വിനേഷ് മോഹൻ , സെക്രട്ടറി രാജീവ്‌ കുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ് എന്നിവർ അറിയിച്ചു

 

Leave a Reply

Your email address will not be published. Required fields are marked *