Banner Ads

വിവാഹനിശ്ചയം കഴിഞ്ഞ് നാലാം നാൾ യുവതി കൊല്ലപ്പെട്ടു; മുൻ കാമുകൻ അറസ്റ്റിൽ

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ വിവാഹനിശ്ചയം കഴിഞ്ഞ് നാലാം നാൾ ഇരുപത്തിരണ്ടുകാരിയായ യുവതിയെ മുൻ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി. ലഖ്‌നൗ സുശാന്ത് ഗോൾഫ് സിറ്റിയിലെ വിജനമായ വനമേഖലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ മുൻ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു.

ലഖ്‌നൗവിലെ ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയിൽ ജീവനക്കാരിയായിരുന്ന ശിവാനി ആണ് കൊല്ലപ്പെട്ടത്. മെയ് 14-നായിരുന്നു പ്രകാശ് എന്ന യുവാവുമായി ശിവാനിയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. വീട്ടിൽ വിവാഹത്തിനുള്ള ഒരുക്കങ്ങൾ സജീവമായി നടക്കുന്നതിനിടയിലാണ് ക്രൂരമായ ഈ കൊലപാതകം നടന്നത്.കേസ് അന്വേഷിക്കുന്നതിനായി പൊലീസ് നാല് പ്രത്യേക സംഘങ്ങൾ രൂപീകരിക്കുകയും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും ഇലക്ട്രോണിക് നിരീക്ഷണ ഡാറ്റയും വിശദമായി പരിശോധിക്കുകയും ചെയ്തു. ഈ അന്വേഷണത്തിനൊടുവിലാണ് ലഖ്‌നൗവിൽ ഡെലിവറി ഏജന്റായി ജോലി ചെയ്യുന്ന ബീഹാർ ചപ്ര സ്വദേശിയായ പ്രേം കുമാർ മാഞ്ചി (23) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.